ഇതിപ്പോള്‍ എന്താ ………………..മുട്ട പൊരിയ്ക്കുന്നത് ആര്‍ക്കാ അറിയാത്തത് എന്നു ചോദിയ്ക്കാന്‍ വരട്ടെ. നിങ്ങള്‍ മുട്ട പൊരിയ്ക്കുന്ന സ്റ്റൈലില്‍ നിന്നും ഞാന്‍ ചെയ്യുന്നതിനു എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂന്നേ..ചില സമയത്ത് ചോറിനു വേറെ ഒരു കറിയും ഇല്ലെങ്കിലും ഒരു ചമ്മന്തിയും ഈ മുട്ട പൊരിച്ചതും ഉണ്ടെങ്കില്‍ പിന്നെ വേറൊന്നും വേണ്ടാന്നേ ……….ഇത് ചോറിന്റെ കൂടെ കൂട്ടാന്‍ ആയി കഴിയ്ക്കാവുന്ന മുട്ട പൊരിച്ചത് ആണ്.
Ingredients |
|
മുട്ട |
3 എണ്ണം |
ഉപ്പ് |
പാകത്തിന് |
കുരുമുളകു പൊടി |
ഒരു നുള്ള് |
ഇഞ്ചി |
ഒരു കുഞ്ഞു കഷണം,കൊത്തിയരിഞ്ഞത് |
കുഞ്ഞുള്ളി |
10 എണ്ണം,കൊത്തിയരിഞ്ഞത് |
കാന്താരി |
നാലോ അഞ്ചോ,കീറിയത് |
കര്യാപ്പിന്റെ ഇല |
ഒരു തണ്ട്,കൊത്തി അരിഞ്ഞത് |
മഞ്ഞള്‍പ്പൊടി |
ഒരു നുള്ള് |
തേങ്ങാ ചിരകിയത് |
3 ടേബിള്‍സ്പൂണ്‍ |
എണ്ണ | മയം പുരട്ടാന്‍ |
മുട്ട ഒരു ബൌളില്‍ പൊട്ടിച്ചു ഒഴിച്ച് ഇളക്കി വയ്ക്കുക.ഇതിലേക്ക് ഉപ്പും(ദയവു ചെയ്തു ഉപ്പു കൂടരുത് കുറച്ചേ ചേര്‍ക്കാവൂ) കുരുമുളകു പൊടിയും, ഇഞ്ചി കൊത്തിയരിഞ്ഞതും( തീരെ ചെറുതായി അരിയണം)ഒരു കുഞ്ഞുള്ളി കൊത്തിയരിഞ്ഞതും കാന്താരി കീറിയതും
(എനിക്ക് കാന്താരി സ്റ്റോക്ക് ഉള്ളത് കൊണ്ട് നമ്മുടെ നാടന്‍ വിഭവങ്ങളിലൊക്കെ ഞാന്‍ കാന്താരി കണ്ടമാനം ചേര്‍ക്കാറുണ്ട് ,ഇനിയിപ്പോള്‍ അതോര്‍ത്തു നിങ്ങള്‍ വിഷമിയ്ക്കണ്ട ,തല്ക്കാലം 2 പച്ചമുളക് ചെറുതായി അരിഞ്ഞതു ചേര്‍ത്തു അഡ്ജസ്റ്റ് ചെയ്യാം ),കര്യാപ്പിന്റെ ഇല കൊത്തി അരിഞ്ഞതും ഇത്തിരി മഞ്ഞള്‍പ്പൊടിയും കൂടി ചേര്‍ത്തു നല്ലത് പോലെ അടിച്ചു പതപ്പിച്ചു എടുക്കുകഇതില് ഒരു സ്പൂണ്‍ പാല് കൂടി ചേര്‍ക്കും.)ഇഷ്ടമുള്ളവര്‍ക്ക് ചേര്‍ക്കാം.. ഇനി തേങ്ങാ ചിരകിയത് എല്ലാവര്ക്കും ഒന്നും ഇഷ്ടമല്ലാത്തത് കൊണ്ട് ചേര്‍ക്കണം എന്നു നിര്‍ബന്ധമില്ല,പക്ഷെ ഞാന്‍ ഇതില്‍ ചേര്‍ത്തു ട്ടോ..
ഇനി ഒരു പരന്ന തവയില്‍ കുറച്ചു എണ്ണ പുരട്ടിയിട്ട് തീ മീഡിയം ഫ്ലേമില്‍ വെച്ച് മുട്ടക്കൂട്ട് ഒഴിച്ച് വട്ടത്തില്‍ കട്ടി കുറച്ചു പരത്തുക.ഇനി അടച്ചു വെച്ച് തീ വീണ്ടും കുറച്ചു വെയ്ക്കുക.ഇങ്ങനെ അടച്ചു വെയ്ക്കുമ്പോള്‍ മുട്ട പൊരിയ്ക്കുന്നത് അല്പം പൊങ്ങി വരും,കൂടാതെ മുകള്‍ ഭാഗവും വെന്തു കിട്ടും ,അങ്ങനെയെങ്കില്‍ മറിച്ചിടാതെയും എടുക്കാന്‍ പറ്റും.. ,
അടപ്പ് മാറ്റി മുറിഞ്ഞു പോകാതെ വശങ്ങളില് നിന്നും ഒരു ചട്ടുകം കൊണ്ട് തിരിച്ചിടുക.ആ വശവും കൂടി വെന്തു കഴിഞ്ഞു തീ ഓഫാക്കി ഇഷ്ടമുള്ള ഷേയ്പ്പില് മുറിച്ചു ചോറിന്റെ കൂടെ കഴിയ്ക്കാം.
മുട്ട പൊരിയ്ക്കുന്നതിനു ഇത്രയും വലിയ റെസിപി വേണോ എന്നാണോ ചിന്തിച്ചത്,എന്നാലും ഈ റെസിപി വായിച്ചിട്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയിട്ട് പറയ്,എങ്ങനെ,ഇഷ്ടമായോ ഇല്ലയോ എന്ന്……
ടിപ്സ്
കുഞ്ഞുള്ളി ചേര്‍ക്കുന്നത് ആണ് രുചി ,പിന്നെ കുഞ്ഞുള്ളി പൊളിയ്ക്കുവാന്‍ സമയക്കുറവ്,മടി ഒക്കെ ആണെങ്കില്‍ ഒരു ഇടത്തരം സവാളയുടെ പകുതി കൊത്തിയരിഞ്ഞു ചേര്‍ത്താലും മതി,പക്ഷെ രുചി അല്പം കുറയും കേട്ടോ…