നോയമ്പ് സമയത്ത് വയ്ക്കാന്‍ പറ്റുന്ന കറികളില്ഒന്നാണ് കായ കുടംപുളി ഇട്ടു വച്ചത്.ചെറിയരീതിയില്കഷ്ണംഇല്ലാതെ മീന്‍ കൂട്ടുന്ന ഒരു പ്രതീതി ഉണ്ടാക്കും ഈ കറി.
Ingredients |
|
ഏത്തക്കായ |
ഇടത്തരം രണ്ടെണ്ണം |
ഇഞ്ചി |
ഒരു ചെറിയ കഷ്ണം,കൊത്തിയരിഞ്ഞത് |
വെളുത്തുള്ളി |
മൂന്ന് അല്ലി,കൊത്തിയരിഞ്ഞത് |
കറിവേപ്പില |
ഒരു തണ്ട് |
കുടമ്പുളി |
രണ്ട് അല്ലി |
കൊച്ചുള്ളി |
മൂന്ന് അല്ലി |
ഉലുവ,പൊടിയ്ക്കാത്തത് |
ഒരു നുള്ള് |
കടുക് |
അര ടീസ്പൂൺ |
മുളക്പൊടി |
ഒരു ടേബിൾസ്പൂൺ |
മല്ലിപൊടി |
അര ടേബിൾ സ്പൂൺ |
മഞ്ഞള്‍ പൊടി |
ഒരു നുള്ള് |
ഉപ്പ് |
പാകത്തിന് |
വെളിച്ചെണ്ണ | ആവശ്യത്തിന് |
ഏത്തക്കായ തൊലി കളഞ്ഞു വൃത്തിയാക്കി കുറച്ചു സമയം വെള്ളത്തിൽ ഇട്ടു വെച്ച ശേഷം കഴുകി ചതുരത്തിൽ അരിഞ്ഞു വെയ്ക്കുക.
ഒരു മൺചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്,ഉലുവ,കറി വേപ്പില എന്നിവ താളിയ്ക്കുക.
ചെറുതായി അരിഞ്ഞ കൊച്ചുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊച്ചുള്ളി നേരിയ ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക.
തീ വളരെ കുറച്ചു വെച്ച് മഞ്ഞൾ പൊടി,മല്ലിപ്പൊടി,മുളക് പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
ആവശ്യത്തിന് വെള്ളവും പാകത്തിന് ഉപ്പും കുടംപുളിയും ചേർത്ത് ഇളക്കി തിളയ്ക്കുമ്പോൾ ഏത്തയ്ക്ക കൂടി ചേർത്ത്അടച്ചു വെച്ച് മീഡിയം തീയിൽ വേവിയ്ക്കുക.
പത്തു മുതൽ പതിനച്ചു മിനിറ്റ് വരെ വേവാൻ സമയം എടുക്കും.
അടപ്പു മാറ്റി നോക്കുമ്പോൾ കറി നല്ല പോലെ പാകമായെങ്കിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചട്ടി ഒന്ന് ചുറ്റിച്ചു തീ ഓഫാക്കുക.
ചൂട് ചോറിന്റെ കൂടെ കഴിയ്ക്കാം.
ടിപ്സ്
മുളകുപൊടി എരിവിന് അനുസരിച്ചു കൂട്ടാം.
തീ കൂട്ടി വെച്ച് ഗ്രെവി ഒരുപാട് കുറുകിപ്പോകാതിരിക്കാൻ ശ്രേദ്ധിയ്ക്കണം