സ്വാദിഷ്ടമായ ചിക്കൻ സ്റ്റ്യൂ അപ്പം,ഇടിയപ്പം,ബ്രെഡ് എന്നിവയുടെ കൂടെ കഴിയ്ക്കാം.
Ingredients |
|
ചിക്കൻ |
- 900 ഗ്രാം |
ഉരുളക്കിഴങ്ങു് |
- 2 ,ഇടത്തരം |
ക്യാരറ്റ് |
- ഒന്ന് ,ഇടത്തരം |
സവാള |
-രണ്ട്,ഇടത്തര |
ഇഞ്ചി,അരിഞ്ഞത് |
- ഒരു ടേബിൾസ്പൂൺ |
വെളുത്തുള്ളി |
- ആറ് അല്ലി |
പച്ചമുളക് |
-അഞ്ച് ,കീറിയത് |
കറുകപ്പട്ട |
-രണ്ട് കുഞ്ഞു കഷ്ണം |
ഏലയ്ക്ക |
-നാലെണ്ണം |
കുരുമുളക് മണികൾ |
-ഒരു ടീസ്പൂൺ |
പെരുംജീരകം |
- കാൽ ടീസ്പൂൺ |
തേങ്ങാപ്പാൽ,ഒന്നാം പാൽ |
-ഒരു കപ്പ് |
രണ്ടാം പാൽ |
- രണ്ട് കപ്പ് |
വെളിച്ചെണ്ണ |
- ആവശ്യത്തിന് |
കറിവേപ്പില |
- രണ്ട് തണ്ട് |
ഉപ്പ് | -പാകത്തിന് |
തയ്യാറാക്കുന്ന വിധം
ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചു നല്ലതു പോലെ കഴുകി വെള്ളം വാലാൻ വെയ്ക്കുക.
ഒരു ചീനച്ചട്ടി മീഡിയം തീയിൽ അടുപ്പിൽ വെയ്ക്കുക.
അതിലേക്കു എണ്ണ ഒഴിച്ച് ഗരം മസാല കൂടി ചേർത്ത് വഴറ്റുക.
അതിനു ശേഷം കറി വേപ്പില,സവാള ,ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് ചിക്കൻ ,ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.
തേങ്ങാപ്പാലിന്റെ രണ്ടാം പാൽ ചേർത്ത് ഇടത്തരം തീയിൽ അടച്ചു വെച്ച് അഞ്ചു മിനിറ്റ് വേവിയ്ക്കുക.
അതിനു ശേഷം ക്യാരറ്റ്,ഉരുളക്കിഴങ്ങു് എന്നിവ ചതുരത്തിൽ അരിഞ്ഞത് കൂടി ചേർത്ത് ഇളക്കി പതിനഞ്ചു മിനിറ്റ് വേവിയ്ക്കുക.
ഇനി അടപ്പു മാറ്റി തീ കുറച്ചു അതിലേക്കു ഒന്നാം പാൽ ചേർത്ത് ഒരു മിനിറ്റ് ഇളക്കിയ ശേഷം തീ ഓഫാക്കുക.
സ്വാദിഷ്ടമായ ചിക്കൻ സ്റ്റ്യൂ തയ്യാർ.അപ്പം,ഇടിയപ്പം,ബ്രെഡ് എന്നിവയുടെ കൂടെ കഴിയ്ക്കാം.
ടിപ്സ്
ഒന്നാം പാൽ ചേർത്ത ശേഷം കറി തിളപ്പിക്കരുത്.
തീ ഓഫാക്കിയ ശേഷം അടുപ്പിൽ നിന്നും മാറ്റി വെയ്ക്കുക.