ഇന്നും ഗൃഹാതുരത തുടികൊട്ടുന്ന ആ പഴയ നമ്മുടെ തൊടികളിൽ നിറയെ കായ്ച്ചു നിന്ന പ്ലാവുകൾ സമ്മാനിച്ചിരുന്ന മധുര മൂറുന്ന ചക്കച്ചുള കളിൽ നിന്നും അടർത്തിയെടുക്കുന്ന ചക്കകുരുവിന് അന്നുണ്ടായിരുന്ന സ്ഥാനം ഈ ഫാസ്റ്റ് ഫുഡ് യുഗത്തിൽ നഷ്ടപ്പെട്ടു എങ്കിലും, ചക്കക്കുരു വിഭവങ്ങൾ കൊതിയൂറുന്ന ഒരോർമ്മയായി നാവിൽ തത്തി കളിക്കുന്നുണ്ടിപ്പോഴും ………………
പണ്ടൊക്കെ നമ്മുടെ നാട്ടിന് പുറങ്ങളില്‍ , വല്യമ്മച്ചിമാരുടെ ഒരു കറിയാണ് ചക്കക്കുരു ഇറച്ചിക്കറി വെച്ചത് ….ചക്കക്കുരുവിന്റെ ഒരു തനിനാടൻ രുചി …………… ചക്കയുടെ സീസണില്‍ ചക്കക്കുരു ട്ടുമ്പോള്‍ എല്ലാവരും എല്ലാവരും ഉണ്ടാക്കി നോക്കുക.
Ingredients |
|
ചക്കക്കുരു |
20 എണ്ണം മുറിച്ചത് |
തേങ്ങാക്കൊത്ത് |
കാല് കപ്പ് |
കുഞ്ഞുള്ളി |
15 – 20 |
കാശ്മീരി മുളക് പൊടി |
1 ടേബിള്‍ സ്പൂണ്‍ |
മല്ലിപൊടി |
1 ടീസ്പൂണ്‍ |
പെരുംജീരകം |
¾ ടീസ്പൂണ്‍ |
മഞ്ഞപ്പൊടി |
½ ടീസ്പൂണ്‍ |
ഉപ്പ് |
പാകത്തിന് |
കറിവേപ്പില |
2 തണ്ട് |
വെളിച്ചെണ്ണ | ആവശ്യത്തിന് |
തയ്യാറാക്കുന്ന വിധം:
നല്ല ചക്കുക്കുരു വേണം,എന്നാലേ കറിയ്ക്ക് നല്ല രുചി കിട്ടു.
ആദ്യം ചക്കക്കുരു തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി രണ്ടോ മൂന്നോ ചെറിയ കഷണങ്ങള്‍ ആക്കി മുറിയ്ക്കുക.അപ്പോള്‍ ഏകദേശം ഒരു കപ്പ് ഉണ്ടാകും.
ഇത് അല്പം മഞ്ഞളും ഒരു നുള്ള് ഉപ്പും, അരിഞ്ഞു വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചു മാറ്റി വെയ്ക്കുക.
ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും , കറിവേപ്പിലയും താളിച്ച് കുഞ്ഞുള്ളി നാലായി കീറിയത് ഇട്ടു നന്നായി വഴറ്റുക.
ഇനി ചേരുവകളില്‍ പറഞ്ഞിരിയ്ക്കുന്ന പൊടികള്‍ എല്ലാം ചേര്‍ക്കണം.
പൊടികള്‍ നന്നായി മൂപ്പിച്ചതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചക്കക്കുരുവും ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു അടച്ചു വെച്ച് വേവിയ്ക്കുക.
ചക്കകുരുവില്‍ മസാലകള്‍ നന്നായി പിടിച്ച് , ചാറു കുറുകുമ്പോള്‍ തീയ് അണയ്ക്കുക.
രുചികരമായ ചക്കക്കുരു ഇറച്ചിക്കറി വെച്ചത് തയ്യാര്‍…
നല്ല ചൂട് കുത്തരിച്ചോറും ഉണ്ടെങ്കില്‍ ഊണ് കുശാല്‍ ആയില്ലേ… …
ടിപ്സ്
തനി നാടന്‍ രുചി കിട്ടാന്‍ മസാല പൊടികള്‍ ഇടുന്നതിനു പകരം മല്ലി, മുളക് , പെരുംജീരകം എല്ലാം കൂടി അരച്ച് ചേര്‍ക്കണം .
തേങ്ങാക്കൊത്ത് കൂടുതല്‍ ഇടുമ്പോള്‍ കറിയ്ക്ക് രുചി കൂടും.
ഇഞ്ചി,വെളുത്തുള്ളി, ഇത്യാദി ഒന്നും ഈ കറിയില്‍ ചേരില്ല.
കുഞ്ഞുള്ളി ഇല്ലെങ്കില്‍ ഒരു സവാള ചെറുതായി അരിഞ്ഞു ചേര്‍ത്താലും മതിയാകും