മാംഗോ മസ്താനി പൂനെയില്‍ സ്ട്രീറ്റ് സ്റ്റാളുകളില്‍ വളരെ പ്രസിദ്ധമായ ഒരു മിൽക്ക് ഷേക്ക് ആണ്
Ingredients |
|
മാങ്ങാ പഴുത്തത് |
3 |
ഐസ് ക്രീം |
മാംഗോ /വാനില ( അലങ്കരിയ്ക്കുവാന്‍) |
ചെറി |
മൂന്നെണ്ണം ,അലങ്കരിയ്ക്കുവാന്‍ |
ഡ്രൈ നട്ട്സ് |
ആല്‍മണ്ട് ,പിസ്താ |
തണുത്ത പാല് |
1 കപ്പ് , ഞാന്‍ ഉപയോഗിച്ച കപ്പ് 250 ml അളവാണ്. |
പഞ്ചസാര/തേന്‍ | നിങ്ങളുടെമധുരം അനുസരിച്ച് ചേര്‍ക്കുക. |
തയ്യാറാക്കുന്ന വിധം
മാങ്ങാ തൊലി ചെത്തി കഷണങ്ങളാക്കുക.അതിൽ നിന്നും കുറച്ച് അലങ്കരിയ്ക്കാൻ വേണ്ടി മാറ്റി വയ്ക്കുക.
ഒരു മിക്സറിൽ ആദ്യം മാങ്ങാ ഇട്ടു അടിച്ചെടുക്കുക. കൂടെ പാലും പഞ്ചസാരയും കൂടി ചേർത്ത് നല്ലതുപോലെ അടിച്ച് ഷേക്ക് തയ്യാറാക്കുക.
മാംഗോ ഷേക്ക് ഒരു ഗ്ലാസിൽ പകുതി വരെ ഒഴിക്കുക. അതിന്റെ മുകളിലായി ഒരു സ്കൂപ്പ് വാനില ഐസ്ക്രീം ഇടുക. മാങ്ങാ കഷണങ്ങൾ ,ഡൈ നട്ട്സ് ,ടൂട്ടി ഫ്രൂട്ടി , ചെറി എന്നിവ മുകളിൽ വെച്ച് അലങ്കരിയ്ക്കുക. ഇനി സെർവ് ചെയ്യാം .